മുത്തച്ഛന്റെ വീട് വൃത്തിയാക്കുന്നതിനിടെ യുവാവിനെ ഭാഗ്യം തുണച്ചു ; ഒറ്റ നിമിഷം കൊണ്ട് യുവാവ് കോടീശ്വരനായി

ലണ്ടന്‍ :മുത്തച്ഛന്‍െ വീട് വൃത്തിയാക്കുന്നതിനിടെ യുവാവിനെ ഭാഗ്യം തുണച്ചു. ഒറ്റ നിമിഷം കൊണ്ട് യുവാവ് സാധാരണക്കാരനില്‍ നിന്നും കോടീശ്വരനായി. ഒരു സമൂഹ മാധ്യമത്തിലെ ‘എവിള്‍ യൂസര്‍’ എന്ന അക്കൗണ്ടില്‍ നിന്നാണ് ഈ കൗതുകകരമായ വാര്‍ത്ത പുറത്ത് വന്നത്.

അതുകൊണ്ട് തന്നെ ഈ ചിത്രങ്ങള്‍ എവിടെ നിന്നും ശേഖരിച്ചാതാണെന്ന് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.തന്റെ മരിച്ച് പോയ മുത്തച്ഛന്റെ വീട് കുറെ കാലങ്ങള്‍ക്ക് ശേഷം തുറന്ന് നോക്കിയപ്പോഴാണ് ഈ വ്യക്തിക്ക് അമൂല്യ വസ്തുക്കള്‍ ലഭിച്ചത്.

പഴയ കാലത്തെ വസ്തുക്കളും നാണയങ്ങളും ശേഖരിച്ച് വെക്കുന്നതില്‍ അതീവ തല്‍പ്പരനായിരുന്നു ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍.എന്നാല്‍ ഇത് എവിടെയാണ് സൂക്ഷിച്ചിരുന്നതെന്നൊന്നും ആര്‍ക്കും ഇതുവരെ അറിവ് ഉണ്ടായിരുന്നില്ല.

യാദൃശ്ചികമായാണ് മുത്തച്ഛന്റെ വീട്ടില്‍ സ്ഥിരമായി പൂട്ടിയിടാറുള്ള മുറി ഈ വ്യക്തിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.ഒരു കൗതുകത്തിന് വേണ്ടി മാത്രമാണ് അദ്ദേഹം ആ മുറി തുറന്ന് നോക്കിയത്. പരിശോധിച്ചപ്പോള്‍ മുറിക്കടിയിലായി ഒരു വലിയ ദ്വാരം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടു.

ദ്വാരത്തിന്റെ അടപ്പ് തുറന്ന് നോക്കിയപ്പോഴാണ് വിലമതിക്കാനാവാത്ത പുരാതന വസ്തുക്കളുടെ ശേഖരം ആദ്ദേഹം കണ്ടത്.കൂടാതെ ധാരാളം അമൂല്യ നാണയങ്ങളും ആ ദ്വാരത്തിനടിയിലുള്ള ശേഖരത്തിലുണ്ടായിരുന്നു. കോടികണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് ഇതോടെ ഇദ്ദേഹത്തിന് സ്വന്തമായത്.

Be the first to comment

Leave a Reply

Your email address will not be published.


*