ഇനി ദിലീപിന്റെ ലീല, നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുരുക്കിലേക്ക്; മുഖ്യസാക്ഷി നാടകീയമായി മൊഴി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസിന് വന്‍ തിരിച്ചടി. അന്വേഷണ സംഘത്തിതെ കുരുക്കിലാക്കി മുഖ്യസാക്ഷി നാടകീയമായി കോടതിയില്‍ മൊഴി മാറ്റി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞത്.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കീഴടങ്ങുന്നതിന് മുമ്പ് ലക്ഷ്യയില്‍ എത്തിയിരുന്നുവെന്നായിരുന്നു നേരത്തെ ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, മജിസ്‌ട്രേട്ടിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയിലാണ് ഇയാള്‍ ദിലീപിന് അനുകൂലമായി നിലപാടെടുത്തത്. രഹസ്യമൊഴിയുടെ പകര്‍പ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.

പോലീസ് പിടിയിലാകുന്നതിന്റെ തലേദിവസം പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയെന്നും കാവ്യയെ അന്വേഷിച്ചുവെന്നുമാണ് ജീവനക്കാരന്‍ മൊഴി നല്‍കിയത്. ലക്ഷ്യയിലെത്തിയപ്പോള്‍ സുനിയോടൊപ്പം കേസിലെ മറ്റൊരു പ്രതിയായ വിജേഷുമുണ്ടായിരുന്നു. കാവ്യ കടയിലില്ലെന്നും ആലുവയിലാണെന്നും അറിഞ്ഞശേഷം സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാര്‍ഡും വാങ്ങിയാണ് സുനി മടങ്ങിയതെന്നുമായിരുന്നു ഇയാളുടെ മൊഴി. ലക്ഷ്യയില്‍ പോയിരുന്നെന്ന് സുനി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല, ജയിലില്‍ കിടക്കവെ ദിലീപിന് എഴുതിയ കത്തിലും താന്‍ ലക്ഷ്യയിലെത്തിയിരുന്നതായി പള്‍സര്‍ സുനി പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*