ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്‍ ഉംറ നിര്‍വഹിച്ചു

മക്ക: താരപരിവേക്ഷമില്ലാതെ സാധാരണക്കാരനായി ഉംറ നിര്‍വഹിച്ച് ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്‍. ദുബായില്‍ നിന്ന് സുഹൃത്തിന്റെ സ്വകാര്യ വിമാനത്തില്‍ റിയാദില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയതായിരുന്നു എ.ആര്‍. റഹ്മാനും ഭാര്യ സൈറാബാനുവും മകന്‍ ആദില്‍ അഹമ്മദും. ജിദ്ദയില്‍ നിന്നു നേരെ മക്കയിലേക്ക് പോയ റഹ്മാനും കുടുംബവും ഉംറയുടെ നിര്‍വഹിച്ച സംതൃപ്തിയോടെ പുലര്‍ച്ചെ മദീനയിലേക്കും സിയാറത്തിന് ശേഷം രാത്രി ദുബായിയിലേക്കും തിരിച്ചു പോകും. ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കാനാണ് പദ്ധതി. ഇതിനു മുന്‍പും റഹ്മാന്‍ നിരവധി തവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. 2004ല്‍ ഉമ്മയോടും സഹോദരിയോടുമൊപ്പം ഉംറ നിര്‍വഹിച്ച റഹ്മാന്‍ 2006ല്‍ ഹജ്ജ് നിര്‍വഹിച്ചു. മകനോടൊപ്പം ആദ്യമായിട്ടാണ് ഉംറ നിര്‍വഹിക്കുന്നത്. ഹിന്ദു മതവിശ്വാസികളായിരുന്നു റഹ്മാന്റെ കുടുംബം. പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയാണ് ചെയ്തത്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്‍ 2.0 എന്ന വന്‍ബജറ്റ് സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനാണ് റഹ്മാന്‍ ദുബൈയില്‍ എത്തിയത്. 15 ഭാഷകളില്‍ നിര്‍മിക്കുന്ന സിനിമയുടെ സംഗീതമൊരുക്കുന്നത് റഹ്മാനാണ്. രജനീകാന്ത്, അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍. മാസ്മരിക റഹ്മാന്‍ സംഗീതത്തിനോടൊപ്പം അടുത്ത ജനുവരി 25ന് സിനിമ തിയേറ്ററുകളില്‍ എത്തും.

Be the first to comment

Leave a Reply

Your email address will not be published.


*