ജിമിക്കി കമ്മല്‍ ഞാനാണ് ഉണ്ടാക്കിയിരുന്നതെങ്കില്‍ കേരളത്തില്‍ ഭൂകമ്പവും സുനാമിയും ഉണ്ടാകുമായിരുന്നു- സന്തോഷ് പണ്ഡിറ്റ്

സൈബര്‍ ലോകത്ത് തംരംഗം തീര്‍ത്ത ജിമിക്കി പാട്ട് താനാണ് ഉണ്ടാക്കിയിരുന്നതെങ്കില്‍ കേരളത്തില്‍ സുനാമിയും ഭൂകമ്ബവും ഉണ്ടാകുമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. ഒരു ബിസിനസ് എന്ന നിലയില്‍ പാട്ട് വന്‍ വിജയമായിരുന്നു എന്നും അത് തന്നെയാണ് ജിമിക്കയുടെ നിര്‍മ്മാതാക്കളുടെ ഉദ്ദേശ ലക്ഷ്യമെന്നും ഒരു മലയാളം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പണ്ഡിറ്റ് വ്യക്തമാക്കി.

താനാണ് ആ പാട്ടെഴുതി കംപോസ് ചെയ്ത് ഇറക്കിയിരുന്നതെങ്കില്‍ വാക്കുകളടക്കം കീറി മുറിച്ച്‌ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമായിരുന്നുവെന്നും ഒരു സക്സസ് ഫുള്‍ വ്യക്തിയുടെ പേരില്‍ കൂടി ഇറങ്ങിയത് ജിമ്മിക്കി കമ്മലിനെ ജനങ്ങള്‍ ഏറ്റെടുക്കാന്‍ സഹായകമായെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. ഒരു ബിസിനസ് എന്ന നിലയില് ആ പാട്ട് നല്ല രീതിയില്‍ വിറ്റു പോയെന്നും അതിന് അണിയറപ്രവര്‍ത്തകര്‍ക്ക് പ്രത്യേക ആശംസകള്‍ എന്നും പറയാനും അദ്ദേഹം മറന്നില്ല.

പ്രത്യാഘാതങ്ങളില്‍ കൂസാതെയുള്ള തുറന്നു പറച്ചിലുകളിലൂടെയും പ്രതികരണങ്ങളിലൂടെയും നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന സന്തോഷ് പണ്ഡിറ്റ് ജിമിക്കി കമ്മല്‍ വിഷയത്തിലും തന്റെ നിലപാട് തുറന്നു തന്നെ വ്യക്തമാക്കി. കലയെയോ സംഗീതത്തെയോ പ്രോത്സാഹിപ്പിക്കാന്‍ അല്ല ആരും സിനിമ എടുക്കുന്നതെന്നും ആത്യന്തികമായ ലക്ഷ്യം പണം തന്നെയാണെന്നും പറഞ്ഞ സന്തോഷ് ആ രീതിയില്‍ ജിമിക്കി കമ്മല്‍ നല്ല രീതിയില്‍ തന്നെ വില്‍ക്കപ്പെട്ടുവെന്നും പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*