ഒറ്റ നിബന്ധനയിലാണ് പൂര്‍ണ്ണ നഗ്നയായി മോഹന്‍ലാലിന് ഒപ്പം അഭിനയിച്ചത്, മീര പറയുന്നു.!

കൊച്ചി: തന്‍മാത്ര എന്ന സിനിമയില്‍ മോഹന്‍ലാലിന് ഒപ്പം പൂര്‍ണ്ണനഗ്നയായി അഭിനയിച്ചതിനെക്കുറിച്ച് നടി മീര വാസുദേവ്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാമ് ആ രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞത്. സിനിമയുടെ അവസാന ഭാഗത്തിലായിരുന്നു മോഹന്‍ലാലുമൊത്ത് പൂര്‍ണ്ണ നഗ്‌നയായിയുള്ള ഒരു രംഗം ഉണ്ടായിരുന്നത്.

തനിക്ക് ആ രംഗം ഒരു പ്രശ്‌നമായി തോന്നിയില്ലെന്നാണ് മീര വാസുദേവന്‍ പറയുന്നത്. മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ സംവിധായകന്‍ ബ്ലസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു.

എന്നാല്‍ ഒരു ഒറ്റ കണ്ടീഷന്‍ മാത്രമാണ് മീര ബ്ലസിക്ക് മുന്നില്‍ വെച്ചത്. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണം. ഇതായിരുന്നു മീരയുടെ ഡിമാന്‍ഡ്. സംവിധായകന്‍ ബ്ലസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്‍റെ മേക്കപ്പ്മാന്‍, പിന്നെ തന്‍റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു. തന്‍റെ കരിയറിലെ വലിയ നേട്ടമായിരുന്നു ഈ സിനിമ എന്നും മീര പറഞ്ഞു.

എന്നാല്‍ ടെലിവിഷന്‍ പരിപാടിയിലെ ചില ക്ലിപ്പുകളും താന്‍ പറഞ്ഞ കാര്യങ്ങളും ചിലര്‍ ദുരുപയോഗം ചെയ്യുന്നു എന്ന് വിമര്‍ശിച്ച് മീര വാസുദേവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്‍റെ പ്രഫഷലിസത്തെയാണ് ചിലര്‍ മോശമായി കാണുന്നത് എന്ന് മീര പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*