ഇതൊരു അഡല്‍റ്റ് ഒണ്‍ലി പോസ്റ്റ് ആണ് . പറയാന്‍ ചങ്കൂറ്റം ഉള്ളവര്‍ക്ക് വായിക്കാം ഷെയര്‍ ചെയ്യാം..

ഒരു പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോടെ പറ്റുന്ന സമയത്തും പറ്റുന്ന ഇടത്തുമെല്ലാം വെച്ച് ലൈംഗിക വേഴ്ചകളില്‍ ഏര്‍പ്പെട്ട് രതി സുഖങ്ങളില്‍ ആറാടി ആര്‍മാദിച്ചാസ്വദിച്ച ശേഷം അതിലെപ്പോഴാണ് പീഡനം കടന്ന് വരുന്നത്..’ശരീരത്തോട് വിരക്തി തോന്നുമ്പോഴോ..അതോ പുതുമ നഷ്ടപ്പെടുമ്പോഴോ..

‘ഞാന്‍ നിന്നെ വിവാഹം കഴിക്കാം എന്ന വാക്കിന്മേല്‍ ഉടുതുണി അഴിച്ചു കൊടുക്കുന്നത് പരസ്പര വിശ്വാസത്തിനുമപ്പുറം ശാരീരിക ഇച്ഛകള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോഴാണ്..
ശരീരം ഇഴുകി ചേരാനും പരസ്പരം ഒന്നായി തീരം തേടാനും ശരീരം വെമ്പല്‍ കൊള്ളുമ്പോള്‍ എല്ലാ അതിര്‍ വരമ്പുകളും അവിടെ ലംഘിക്കപ്പെടുന്നു.

‘നേരിട്ട് കാണാനും കൂടാനും കഴിയാതെ വരുമ്പോള്‍ ഫോണുകളിലൂടെ രതി ആസ്വദിക്കുന്നു അപ്പോഴെല്ലാം ഒളിച്ചു നോക്കുന്ന കണ്ണുകളെയും ഒളിച്ചു കേള്‍ക്കുന്ന ചെവികളെയും പുച്ഛമായിരിക്കും സദാചാര സമൂഹത്തോട് മൊത്തം പുച്ഛം..’വിവാഹം കഴിക്കാം എന്ന വാക്ക് ചിലപ്പോള്‍ രതിമൂര്‍ച്ഛയുടെ ഏതെങ്കിലും ആലസ്യത്തില്‍ തളര്‍ന്ന് പോകുന്ന ശരീരം പോലെ ദൃഢത നഷ്ടപ്പെട്ടിരിക്കാം..അപ്പോഴാണോ സ്വബോധവും ലിംഗ വ്യത്യാസവും തിരിച്ചറിയപ്പെടുന്നത്..

പ്രതികാര ചിന്ത ഇരയെന്ന നിയമ പരിരക്ഷയിലേക്ക് ഓടിയടുക്കുന്നത്
‘വാക്ക് മാറിയത് പെണ്ണാണെങ്കില്‍ അവന്‍ ഒന്നുമില്ലെങ്കിലും അവളുടെ വിയര്‍പ്പിന്റെ രുചി താന്‍ അറിഞ്ഞല്ലോ എന്ന സമാധാനത്തില്‍ ഒച്ചയും ബഹളവും ഇല്ലാതെ ഒഴിഞ്ഞു പോയേക്കാം കാമകേളികള്‍ വീഡിയോ എടുത്തിട്ടില്ലെങ്കില്‍ എടുത്തിട്ടുണ്ടെകില്‍ ചിത്രം പിന്നെയും മാറും.

വാക്ക് മാറിയത് പുരുഷന്‍ ആണെങ്കില്‍ ആണ് അവിടെ പീഡനം കടന്ന് വരുന്നത്..
വിവാഹം കഴിക്കാം എന്ന് പറഞ്ഞ ആള്‍ വിവാഹം കഴിക്കില്ല എന്ന് പറഞ്ഞാല്‍ അത് വിശ്വാസ വഞ്ചനയുടെ പരിധിയിലെ വരൂ അതില്‍ പരസ്പ്പരം കൊടുക്കല്‍ വാങ്ങലുകള്‍ നടക്കാത്തത് കൊണ്ട് കോടതിക്കൊ പൊലീസിനോ ഒന്നും ചെയ്യാന്‍ കഴിയുകയുമില്ല അവള്‍ക്ക് വേറെ ചെക്കനെ കെട്ടുകയും ചെയ്യാം..

അവന് വേറേ പെണ്ണിനേയും..’പക്ഷേ ഉടുതുണി അഴിച്ചു കൊടുത്താല്‍ പിന്നെ പീഡനമായിട്ട് തന്നെയേ കേസ് കൊടുക്കൂ അതും പെണ്ണാണെങ്കില്‍ അങ്ങനെയാണ് പീഡനം കടന്ന് വരുന്നത്..
‘ഇന്ത്യന്‍ നിയമ വ്യവസ്ഥ സ്ത്രീകള്‍ക്ക് കൊടുക്കുന്ന നിയമ സംരക്ഷണം മുതലെടുക്കുകയാണ് ഇത്തരം ആളുകള്‍ ചെയ്യുന്നത്..’അതിക്രമത്തിന് ഇരയാക്കപ്പെടുന്ന നമ്മുടെ സഹോദരികളെ പോലും സംശയ കണ്ണുകളോടെ സമൂഹം നോക്കി കാണാന്‍ തുടങ്ങും ഇത്തരം ആളുകളുടെ കപട പീഡന കേസുകള്‍ കൊണ്ട്..

‘ആയത് കൊണ്ട് പരസ്പര സമ്മതത്തോടെ നടന്ന കേളികള്‍ക്ക് കേസെക്കുമ്പോള്‍ രണ്ട് പേര്‍ക്കെതിരെയും കേസെടുക്കണം.

വാഗ്ദാനങ്ങള്‍ വിഷയാസക്തിക്ക് വേണ്ടി ഇനിയും കൊടുക്കപ്പെടാം അപ്പോഴെല്ലാം ഉടുതുണി അഴിച്ചു കൊടുത്താല്‍ പീഡന കഥകള്‍ ഇനിയും കേട്ടു കൊണ്ടിരിക്കും..’ശരീരം തേടി വരുന്നവനെ പടിക്ക് പുറത്ത് നിര്‍ത്തുക പ്രേമത്തില്‍ കാമം കടന്ന് വരുന്നത് പ്രണയം കൊണ്ടല്ല അടങ്ങാത്ത ആഗ്രഹം കൊണ്ടാണ് അപ്പോള്‍ താജ്മഹല്‍ പണിത് തരാം എന്ന് വരെ പറഞ്ഞെന്നിരിക്കും ..

കല്യാണം കഴിഞ്ഞിട്ട് നമുക്ക് പണിയാം എന്ന് അപ്പോള്‍ പറയാനുള്ള ആര്‍ജവം കാണിക്കുക..അതല്ല രണ്ട് പേര്‍ക്കും പണിഞ്ഞേ തീരൂ എന്നെങ്കില്‍ ദയവ് ചെയ്ത ഇരവാദം മുഴക്കാതിരിക്കുകയെങ്കിലും ചെയ്യണം.’പല കാലത്തും പല നേരത്തും കാമന്ധരായ മനുഷ്യ പിശാചുക്കളുടെ ആക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ട സഹോദരിമാര്‍ക്ക് ഐക്യ ദാര്‍ഢ്യവും പിന്തുണയും ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു കൊണ്ട് ഇത്തരം കപട പീഡന കേസുകള്‍ കൊടുക്കുന്നവരോടുള്ള അനിഷ്ടവും വിയോജിപ്പും അറിയിക്കുകയും ചെയ്യുന്നു

Be the first to comment

Leave a Reply

Your email address will not be published.


*