രാജസ്ഥാന്‍ മാതൃകയില്‍ ഹാദിയയുടെ ഭര്‍ത്താവിനെ കത്തിക്കണമെന്ന് സിപിഐഎം പ്രവര്‍ത്തകന്റെ കമന്റ്

ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനെ രാജസ്ഥാന്‍ മാതൃകയില്‍ ചുട്ടുകൊല്ലണമെന്ന് സിപിഐഎം പ്രവര്‍ത്തകന്റെ കമന്റ്. ഹാദിയ ഷെഫിനോട് സംസാരിച്ചുവെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് താഴെയാണ് സിപിഐഎം പ്രവര്‍ത്തകനായ അനൂപ് സോമനാഥിന്റെ കമന്റ്.

‘ഇവനെ അങ്ങ് രാജസ്ഥാനിലോട്ട് അയച്ചാല്‍ തീരുന്ന പ്രശ്‌നമേ ഇപ്പോ നമ്മുടെ നാട്ടിനുള്ളൂ.. സുടു തീരുകേം ചെയ്യും.. സംഘി ഉള്ളിലാവുകേം ചെയ്യും’ – ഇതായിരുന്നു സിപിഐഎം പ്രവര്‍ത്തകന്റെ കമന്റ്.

രാജസ്ഥാനില്‍ മുസ്ലീം യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പോസ്റ്റിട്ട ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ നേതാവിന്റെ അതേ മനസ്ഥിതി തന്നെയാണ് ഇത്തരം പോസ്റ്റുകളിലൂടെ പുറത്തു വരുന്നത്. രാജസ്ഥാനിലെ മുസ്ലീം യുവാവ് കൊല്ലപ്പെട്ടതിന് പിന്നിലുള്ള കാവിരാഷ്ട്രീയ ഭീകരത മറന്നു കൊണ്ടാണ് ഇടതുപക്ഷ ചിന്താഗതിക്കാരനായ ഒരാള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു രാജസ്ഥാനില്‍ ലൗ ജിഹാദിനെ എതിര്‍ക്കാനെന്ന പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന ശേഷം കത്തിച്ചതും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതും.

Be the first to comment

Leave a Reply

Your email address will not be published.


*