ആ രക്ഷകന്‍ ആരായിരിക്കും? കാര്‍ ഇടിക്കുന്നതിനു തൊട്ടുമുന്‍പ് പറന്നെത്തി പെണ്‍കുട്ടിയെ രക്ഷിച്ചത് മനുഷ്യനോ അതോ സൂപ്പര്‍മാനോ? ചോദ്യങ്ങള്‍ ബാക്കിയാക്കി വീഡിയോ വൈറലാകുന്നു

ആ രക്ഷകന്‍ ആരായിരിക്കും? കാര്‍ ഇടിക്കുന്നതിനു തൊട്ടുമുന്‍പ് പറന്നെത്തി പെണ്‍കുട്ടിയെ രക്ഷിച്ചത് മനുഷ്യനോ അതോ സൂപ്പര്‍മാനോ? ചോദ്യങ്ങള്‍ ബാക്കിയാക്കി വീഡിയോ വൈറലാകുന്നു

നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും എപ്പോഴും പുറംലോകത്തെ അറിയിക്കുന്നത് സിസിടിവി ദൃശ്യങ്ങളാണ്. ദിനംപ്രതി സംഭവിക്കുന്ന നിരവധി കുറ്റകൃത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടു വരാന്‍ കാമറാദൃശ്യങ്ങള്‍ വളരെയധികം സഹായിക്കാറുണ്ട്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ മാത്രമല്ല വളരെയധികം നല്ലകാര്യങ്ങളും അതേസമയം ദുരൂഹതയുണര്‍ത്തുന്നവയും സിസിടിവി ദൃശ്യങ്ങള്‍ വഴി പുറത്തു വരാറുണ്ട്.

ആരുടെയും ശ്രദ്ധയില്‍പ്പെടാതെ മറഞ്ഞിരിക്കുന്ന ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുക്കുന്ന കാഴ്ചകള്‍ ലോകത്തെ വിസ്മയിപ്പിക്കുകയും ദേഷ്യം പിടിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ അത്ഭുതപ്പെടുത്തുകയും ചെയ്യും.അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വീഡിയോ കണ്ടു കഴിഞ്ഞാല്‍ അതിലുള്ളത് മനുഷ്യന്‍ തന്നെയാണോ അതോ വല്ല അതീന്ദ്രിയ ശക്തിയുടെ ഇടപെടലുമാണോ എന്ന് സംശയിച്ചുപോകും.

ഒരു പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. ഒരേ സമയം മുന്നിലും പുറകിലുമായി രണ്ട് കാറുകള്‍ ഒരു വശത്തു നിന്നും വരുന്നതും കാണാം. എന്നാല്‍ ആദ്യത്തെ കാറ് മാത്രമേ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുന്നുള്ളൂ.ആദ്യത്തെ കാറിനെ അനായാസം മറകടന്ന പെണ്‍കുട്ടിയെ അടുത്ത കാര്‍ ഇടിച്ചു എന്നുറപ്പിക്കുന്ന നിമിഷത്തില്‍ എവിടെ നിന്നോ പൊട്ടി മുളച്ചതുപോലെ എത്തിയൊരാള്‍ പെണ്‍കുട്ടിയെ വാരിയെടുത്ത് റോഡിന്റെ മറുവശത്ത് എത്തിക്കുന്നതാണ് പിന്നീട് കാണുന്നത്.

ഇരുകാറുകളും റോഡില്‍ തന്നെ നിര്‍ത്തിപുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ അന്തം വിട്ടു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തന്റെ കാര്‍ പെണ്‍കുട്ടിയെ ഇടിച്ചു എന്നു തന്നെ ഉറപ്പിച്ചിരുന്ന രണ്ടാമത്തെ കാറിന്റെ ഡ്രൈവര്‍ സെക്കന്റുകള്‍ക്കിടയില്‍ എന്താണ് എന്താണ് സംഭവിച്ചതെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുന്നതും മറുവശത്ത് പെണ്‍കുട്ടിയും ആകെ അമ്പരന്ന് തളര്‍ന്നിരിക്കുന്നതും കാണാം.

എത്ര തവണ ആവര്‍ത്തിച്ചു കണ്ടാലും വീഡിയോ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു. ഇത്ര വേഗത്തില്‍ ഒരു മനുഷ്യന് സഞ്ചരിക്കാന്‍ കഴിയില്ല എന്നുതന്നെ വീഡിയോ കാണുന്നവര്‍ ഉറപ്പിച്ചു പറയും.എങ്കില്‍പ്പിന്നെ ആ രക്ഷകന്‍ ആരായിരിക്കും? സിനിമയില്‍ കാണുന്നതുപോലുള്ള വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ സൂപ്പര്‍ഹീറോ ആരായിരിക്കും? യഥാര്‍ത്ഥ മനുഷ്യന്‍ തന്നെയോ അതോ മറ്റെന്തെങ്കിലും ശക്തിയോ? എന്തായാലും ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കി വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

ആ രക്ഷകന്‍ ആരായിരിക്കും? കാര്‍ ഇടിക്കുന്നതിനു തൊട്ടുമുന്‍പ് പറന്നെത്തി പെണ്‍കുട്ടിയെ രക്ഷിച്ചത് മനുഷ്യനോ അതോ സൂപ്പര്‍മാനോ? ചോദ്യങ്ങള്‍ ബാക്കിയാക്കി വീഡിയോ വൈറലാകുന്നു

Posted by നിറങ്ങൾ on Sunday, December 10, 2017

Be the first to comment

Leave a Reply

Your email address will not be published.


*