നവ വധുവിന്റെ അവിഹിത ബന്ധത്തിനിടയില്‍ അമ്മായിയമ്മ കയറി വന്നു ; മരുമകളും കാമുകനും ഓടി കിണറ്റില്‍ ചാടി ; മലപ്പുറത്ത്‌ സംഭവിച്ചത് ഇങ്ങനെ

ഗള്‍ഫുകാരന്റെ ഭാര്യയായ നവവധുവിന്റെ അവിഹിതബന്ധം അമ്മായിയമ്മ പിടികൂടി. അമ്മായിയമ്മയില്‍ നിന്നും രക്ഷപെടാന്‍ യുവതിയും കാമുകനും കാമുകനെ കൊണ്ടുവന്ന വന്ന ഓട്ടോ ഡ്രൈവറും കിണറ്റില്‍ ചാടി. വിവരമറിഞ്ഞ ഗള്‍ഫുകാരന്‍ വിവാഹബന്ധം വേര്‍പ്പെടുത്തി.

മലപ്പുറത്താണ് സംഭവം. കൊല്ലം സ്വദേശിനിയാണ് കഥയിലെ നായിക. ആറു മാസം മുമ്പാണ് യുവതിയും മലപ്പുറം സ്വദേശിയായ ഗള്‍ഫ് കാരനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം നടന്ന് രണ്ടാഴ്ച തികയും മുമ്പേ ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷമാണ് യുവതി സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന വ്യാപാരിയുമായി അടുപ്പത്തിലാവുന്നത്.

അടുത്തിടെ അമ്മായിയമ്മ ഡോക്ടറെ കാണാനായി പുറത്തുപോയ തക്കം നോക്കിയാണ് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കാമുകിയുടെ വിളി ചെന്നയുടന്‍ ഓട്ടോപിടിച്ച് കാമുകന്‍ സ്ഥലത്തെത്തി. ഇരുവരും തമ്മിലുള്ള സമഗാമം പുരോഗമിക്കെയാണ് അമ്മയിമ്മ കയറി വന്നത്. അരുതാത്ത നിലയില്‍ നില്‍ക്കുന്ന ഇരുവരെയും കണ്ട് അമ്മായിയമ്മ അലറി. ആകെ പരിഭ്രമിച്ചു നിന്ന യുവതിയും കാമുകനും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാകണം, മണവാട്ടി ഓടി പുറത്തേക്കിറങ്ങി കിണറ്റിലേക്ക് ചാടി. അപ്പോഴേക്കും ബഹളംകേട്ട് അയല്‍വാസികളും ഓടിക്കൂടി. നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന് ഉറപ്പായതോടെ കാമുകനും പിന്നാലെ ചാടി. വീടിനു പുറത്ത് പാത്തും പതുങ്ങിയും നിന്ന കാമുകനുമായി വന്ന ഓട്ടോയുടെ ഡ്രൈവര്‍ക്കും കാര്യങ്ങള്‍ കൈവിട്ടു പോയതായി മനസിലായി. താന്‍ ഇവിടെ നിന്നാല്‍ നാട്ടുകാര്‍ തന്നെയും പഞ്ഞിക്കിടുമെന്ന് മനസിലാക്കിയ ഓട്ടോഡ്രൈവറും കിണറ്റിലേക്ക് ചാടി.

Be the first to comment

Leave a Reply

Your email address will not be published.


*