ഏറ്റവും സുരക്ഷിതമായ ഗള്ഫ് രാജ്യം ഇതാണ്

ലോകത്തെ ഏറ്റവും സുരക്ഷിതമായ ഗള്ഫ് രാജ്യം ഏതാണെന്നുള്ള സംശയം ഇനിവേണ്ട. ഏറ്റവും സുരക്ഷിതമായ ഗള്ഫ് രാജ്യം എന്ന പദവി ഒമാന് സ്വന്തമാക്കി. ഏറ്റവും കൂടുതല് യാത്രക്കാര് പോകാന് ആഗ്രഹിക്കുന്ന സ്ഥലമാണ് ഒമാനെന്ന് ഒരു ബ്രിട്ടീഷ് ‘ലക്ഷ്വറി ട്രാവല് ബ്ലോഗ്’ പറയുന്നു.

ഏറ്റവും ആകര്ഷകമായ വിനോദസഞ്ചാരസ്ഥലം കൂടിയാണ് ഒമാനെന്ന് ബ്ലോഗില് പറയുന്നു. ഒരുപക്ഷേ അറബ് ലോകത്തിലെ ഏറ്റവും സുരക്ഷിതവും ഏറ്റവും സഹിഷ്ണുതയും ഉള്ള രാജ്യം കൂടിയാണ് ഒമാനെന്ന് ഇന്റര്നാഷണല് ടെററിസം ഇന്ഡക്സ് വെബ്സൈറ്റിലും വ്യക്തമാക്കി.

ഒമാന്ലക്ഷ്യമിടുന്നത് ആഡംബര മാര്ക്കറ്റ് സെഗ്മെന്റിനെയാണ്. സഞ്ചാരികള് ഒമാനിലെ നൂതനമായ ഹോട്ടലുകള് ആസ്വദിക്കുകയും തുറസ്സായ റോഡുകള് ആസ്വദിക്കുകയും ചെയ്യുന്നുവെന്നും മസ്കത്തില് പരിമിതമായ ട്രാഫിക് ഹോള്ട്ട്-അപ്പുകള് കേവലം സൈദ്ധാന്തികമായ ആശയമാണെന്നും ബ്രിട്ടീഷ് വെബ് സൈറ്റ് കൂട്ടിച്ചേര്ത്തു. കൂടാതെ ‘എണ്ണ, ധാതു-സമ്പന്നമായ ഒമാനില് ഇപ്പോള് ആദായനികുതി ഇല്ല. ഇതക്കെ തന്നെയാണ് ഒമാനെ മുന്നില് നിര്ത്തുന്നതും.

ഒമാന് പുരോഗമനത്തിന് കൂടുതല് ഭദ്രമായ അനുഭവപരിചയമാണ്. ഒരുപാട് ഫാഷനുകള്, സുഗന്ധവ്യഞ്ജനങ്ങള്, വെങ്കല ആഭരണങ്ങള്, എന്നിവയെല്ലാം ഒമാനില് ലഭ്യമാണ്. ഇത് സഞ്ചാരികളെ കൂടുതല് ആകര്ഷിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*