ദുബായ് ജയിലില്‍ തടവുകാരിയുടെ നഗ്‌നനൃത്തം കണ്ട് പോലീസുദ്യോഗസ്ഥ വിലക്കിയിട്ടും കേട്ടില്ല; അവസാനം കാത്തിരുന്നത്…

ദുബായ് സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് അത്യന്തം കൗതുകകരമായ വാര്‍ത്ത വരുന്നത്. നഗ്‌നയായി നൃത്തം ചെയ്ത യുവതിയ്ക്ക് വീണ്ടും ശിക്ഷ. തടവുകാരിക്ക് ആറു മാസം അധിക തടവുശിക്ഷയാണ് വിധിച്ചത്. 23 വയസുള്ള സ്വദേശി യുവതിയാണ് ഡിസംബറില്‍ ജയിലില്‍ അതിക്രമം കാണിച്ചത്. ആഘോഷ വേളയില്‍ മറ്റു തടവുകാരികള്‍ക്കൊപ്പം ജയിലിലെ തുറന്ന പ്രദേശത്ത് നഗ്‌നയായി നൃത്തം ചെയ്യുകയായിരുന്നു യുവതി.

ഗ്ലാസ് വാതിലിന് മറുവശത്ത് നില്‍ക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ഇതുകാണുകയും നൃത്തം നിര്‍ത്തിവച്ച് ജയില്‍ ഓഫീസിലേക്ക് വരാന്‍ പറയുകയും ചെയ്തു. മോശമായ രീതിയില്‍ വസ്ത്രം ധരിച്ചിരുന്ന തടവുകാരി, ജയില്‍ ഡയറക്ടര്‍ ആഘോഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദീകരണം നല്‍കി. പെട്ടെന്ന് സംഭാഷണം തര്‍ക്കത്തിലേക്ക് മാറി.

തടവുകാരി തന്റെ ശരീരത്തിലുണ്ടായ വസ്ത്രങ്ങള്‍ പൂര്‍ണമായും വലിച്ചെറിയുകയും പൊലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. തര്‍ക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ കുടുംബത്തെ അപമാനിക്കുകയും കൈകൊണ്ട് മോശം ചേഷ്ടകള്‍ കാണിക്കുകയും ചെയ്ത യുവതിയെ മറ്റു തടവുകാര്‍ വന്ന് പിടിച്ചുമാറ്റുകയായിരുന്നു.

ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി തടവുകാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. ജയില്‍ പരിസരത്ത് തടവുകാരി നഗ്‌നയായി പൊലീസുകാരിയെ മര്‍ദിക്കുന്നത് കണ്ടെന്ന് സഹപ്രവര്‍ത്തകര്‍ ചില ജയില്‍പുള്ളികളും മൊഴി നല്‍കുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*